കണക്കുതീർത്ത് കിവികൾ
കണക്കുതീർത്ത് കിവികൾ ഇംഗ്ലണ്ടിന്റെ പരാജയം ഒൻപത് വിക്കറ്റുകൾക്ക് ഏകദിന ക്രിക്കറ്റിന്റെ മാമാങ്കത്തിന് ആവേശത്തുടക്കം അഹമ്മദാബാദ്: ഏകദിന ലോകകപ്പിന്റെ ആദ്യമത്സരത്തിൽ ന്യൂസിലാന്റിന് അനായാസ ജയം. അഹമ്മദാബാദിലെ നരേന്ദ്രമാേദി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇംഗ്ലണ്ട് ഒൻപത് വിക്കറ്റുകൾക്കാണ് ന്യൂസിലാന്റിനോട് പരാജയപ്പെട്ടത്. 121 പന്തുകളിൽ 152 റൺസ് നേടിയ ഡെവാേൻ കോൺവേയും 96 പന്തുകളിൽ 123റൺസ് നേടിയ രചിൻ രവീന്ദ്രയുമാണ് ന്യൂസിലാന്റിന്റെ വിജയം അനായാസമാക്കിയത്. ടോസ് നഷ്ടമായ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 282 റൺസ് നേടിയിരുന്നു. ജോറൂട്ടിന്റെ അർദ്ധശതകവും ആഴമുള്ള ബാറ്റിങ് ലെെനപ്പുമാണ് ഇംഗ്ലണ്ടിനെ മാന്യമായ ഒരു ലക്ഷ്യം പടുത്തുയർത്താൻ സഹായിച്ചത്. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തുന്നതിൽ വിജയിച്ച കിവികൾക്ക് വേണ്ടി മാറ്റ് ഹെൻട്രി മൂന്ന് വിക്കറ്റുകളും സാറ്റ്നറും ഗ്ലെൻ ഫിലിപ്പും രണ്ട് വിക്കറ്റുകളും നേടി. ഇംഗ്ലീഷ് ബാറ്റിങ് നിരയുടെ ആഴം വെളിവാക്കിയ മത്സരം എന്ന നിലയിൽ ഇംഗ്ലണ്ടിന് ആശ്വസിക്കാം. നേരിട്ട ആദ്യ പന്തിൽ തന്നെ വിൽ യങ്ങിനെ ബട്ലറു...