Posts

Showing posts from August, 2021

ഓണം 2021

വീണ്ടും ഒരോണം  ഇന്നാരവമില്ലാതാഗതമായ് മകനേ, ഓണനിലാവിൽ പുഞ്ചിരിതൂകി ചാഞ്ചാടൂ പൊന്നേ... ഓണ പൂവിളിയില്ലാതായി, ചുറ്റും പൂക്കളും ഇല്ലാതായി, ഓണം ഒരുക്കാൻ കറ്റമെതിക്കും ശീലുകളില്ലാതായി...  വീണ്ടും ഒരോണം ഇന്നാരവമില്ലാതാഗതമായ് മകനേ, ഓണനിലാവിൽ പുഞ്ചിരിതൂകി ചാഞ്ചാടൂ പൊന്നേ... നാടുകൾ തോറും പാതകൾ തോറും  കേളികൾ ഇല്ലാതായി  സ്കൂളുകൾനീളെ കുട്ടികൾ ഓണപ്പാട്ടുകൾ പാടാതായ് (2) ഇല്ല കരിയില മാടനിതെങ്ങും  ഇല്ല വയൽക്കളികൾ (2) ഇല്ല കല്ലുപ്പുകൾ പൂക്കളമാകും  നാടൻ മഹോത്സവങ്ങൾ(2)  ചാനലിൽ മാവേലി വേഷമിടും ചേട്ടൻ മാസ്കാൽ മുഖം മറച്ചൂ,  ഭൃത്യനിൽനിന്നാെരു മീറ്ററിൻ ദൂരം  പാലിച്ചു പുഞ്ചിരിച്ചു... ഓണം ഇന്നന്നെത്തെയോണമല്ലാേമനേ- വീട്ടിൽ ഇരുന്നോണം...  നാട്ടിലിറങ്ങി കൂട്ടായി നടന്ന്  രോഗംപരത്താതേ... ഹരികൃഷ്ണൻ ജി. ജി.  19 ഓഗസ്റ്റ് 2021